Connect with us

Ongoing News

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കും

ഹിന്ദുസ്ഥാനി നാമമാകും പാര്‍ട്ടിയുടേതെന്നും ഗുലാം നബി.

Published

|

Last Updated

ശ്രീനഗര്‍ | കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജമ്മുവില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത റാലിയിലായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. ജമ്മുവിലെ സൈനിക കോളനിയിലായിരുന്നു റാലി. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും എല്ലാവര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി നാമമാകും പാര്‍ട്ടിയുടേതെന്നും ഗുലാം നബി വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആയിരിക്കും പാര്‍ട്ടിയുടെ ആസ്ഥാനം.

എന്‍ ഡി എ സര്‍ക്കാര്‍ എടുത്തുകളഞ്ഞ കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടന്‍ഡയെന്ന് പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പ്രസംഗിക്കവേ ഗുലാം നബി പറഞ്ഞു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും മുന്നോട്ടുവെക്കും. കോണ്‍ഗ്രസ് വിട്ട് ഒരാഴ്ചക്കു ശേഷമാണ് ഗുലാംനബി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest