ജിഫ്രി തങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് കമന്റിട്ട വയനാട് ജില്ലാ സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് നീക്കി ലീഗ്. ജിഫ്രി തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന സിറാജ്‌ലൈവ് വാര്‍ത്തയുടെ ഫേസ്ബുക്ക് ലിങ്കിന് താഴെ യഹ് യാ ഖാന്‍ ഇട്ട പരിഹാസ്യ കമന്റാണ് നടപടിക്ക് കാരണമായത്. ഇതിനിടെ കമന്റ് പിൻവലിച്ചു ന്യായീകരണ പോസ്റ്റുമായി യഹ്‌യാഖാൻ രംഗത്ത് വന്നിരുന്നു. മാധ്യമ രംഗത്ത് അത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മീഡിയയുടെ വാർത്തക്ക് താഴെയാണ് കമന്റ്റിട്ടതിനും അത് അവരെ ഉദ്ദേശിച്ചായിരുന്നു എന്നും പറഞ്ഞു പുണ്യാളൻ ചമയനുള്ള ശ്രമം പക്ഷെ അതിലേറെ മാനക്കേടായി.
വീഡിയോ കാണാം







