Connect with us

National

ജനറല്‍ എം എം നരവാനെ പുതിയ സംയുക്ത സൈനിക മേധാവിയായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ജനറല്‍ മനോജ് മുകുന്ദ് നരവാനെ രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായേക്കും. നിലവില്‍ കരസേനാ മേധാവിയാണ് നരവാനെ. പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യ മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്തു. കര, നാവിക, വ്യോമ സേനകളുടെ മേധാവികളില്‍ ഏറ്റവും സീനിയര്‍ ആണ് നരവാനെ.

തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നിലവിലെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.

 

Latest