Connect with us

CRICKET

ലിംഗ സമത്വം ലക്ഷ്യം; ഇനി ക്രിക്കറ്റില്‍ 'ബാറ്റ്‌സ്മാന്‍' ഇല്ല

2017 ല്‍ തന്നെ ഇത്തരത്തില്‍ ഒരു പൊതു നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും അന്ന് അന്തിമ തീരുമാനമായിരുന്നില്ല

Published

|

Last Updated

ലണ്ടന്‍ | ക്രിക്കറ്റില്‍ ബാറ്റ്‌സ്മന്‍ എന്ന വാക്ക് ഉപേക്ഷിക്കുന്നു. ലിംഗസമത്വം ലക്ഷ്യമിട്ടാണ് ഐ സി സിയുടെ പുതിയ നടപടി. ബാറ്റ്‌സ്‌മെന്‍, ബാറ്റ്‌സ്‌മേന്‍ എന്നീ വാക്കുകള്‍ക്ക് പകരം ബാറ്റര്‍ എന്നോ, ബാറ്റേഴ്‌സ് എന്നോ ഉപയോഗിക്കാനാണ് തീരുമാനം. ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മാര്‍ലിബണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് മാറ്റം നിര്‍ദ്ദേശിച്ചത്. തീരുമാനം ഉടന്‍ നടപ്പിലാക്കാണ് ഐ സി സി ലക്ഷ്യമിടുന്നത്.

പുതിയ പദങ്ങളുടെ പ്രയോഗത്തിലൂടെ ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് കരുതുന്നത്. 2017 ല്‍ തന്നെ ഇത്തരത്തില്‍ ഒരു പൊതു നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും അന്ന് അന്തിമ തീരുമാനമായിരുന്നില്ല. നിലവില്‍ ചില മാധ്യമങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ വാക്കുകളാണ് ഉപയോഗിക്കുന്നത്. അത് പൊതു മാനദണ്ഡമാക്കാനാണ് എം സി സി ലക്ഷ്യമിടുന്നത്. രാജ്യാന്തര വനിതാ ക്രിക്കറ്റിന് ലഭിക്കുന്ന ജനപ്രീതി കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ക്രിക്കറ്റ് എന്നത് എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍ക്കൊള്ളുന്ന മത്സരമാണെന്നും ഇതുകൂടി കണക്കിലെടുത്താണ് പുതിയ മാറ്റങ്ങളെന്നും എംസിസി അസിസ്റ്റന്റ് സെക്രട്ടറി ജോമി കോക്‌സ് പറഞ്ഞു.

Latest