Saudi Arabia
ജി 20 ഉച്ചകോടി: കിരീടാവകാശി ഇന്തോനേഷ്യയിലെത്തി
ബാലിയിലെ എൻഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കിരീടാവകാശിയെയും പ്രതിനിധി സംഘത്തെയും ഇന്തോനേഷ്യയുടെ മാരിടൈം അഫയേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിൻസാർ സ്വീകരിച്ചു.

ബാലി | ഇന്തോനേഷ്യയിൽ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്തോനേഷ്യയിലെത്തി. ബാലിയിലെ എൻഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കിരീടാവകാശിയെയും പ്രതിനിധി സംഘത്തെയും ഇന്തോനേഷ്യയുടെ മാരിടൈം അഫയേഴ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിൻസാർ സ്വീകരിച്ചു.
ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ , ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽ-ഐബാൻ, വാണിജ്യ മന്ത്രിഡോ. മാജിദ് ബിൻ അബ്ദുല്ല അൽ-ഖസബി, പരിസ്ഥിതി-ജലം-കൃഷി മന്ത്രി, എഞ്ചിനീയർ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽമുഹ്‌സിൻ അൽ-ഫദ്‌ലി, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ-ജദാൻ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല ബിൻ അമീർ അൽ-സവാഹ, ധനകാര്യ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ-ഫാലിഹ്, ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുല്ല അൽ ജലാജിൽ എന്നിവരാണ് ഔദ്യോഗിക പ്രതിനിധി സംഘത്തിലുള്ളത്