Connect with us

NIRAMAL RAJYASABHA

ഇന്ധന നികുതി: കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കേന്ദ്രത്തിന് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ- ധനമന്ത്രി

2020-21 വര്‍ഷത്തില്‍ മാത്രം 3.71 ലക്ഷം കോടി ലഭിച്ചു

Published

|

Last Updated

കോഴിക്കോട് | ഇന്ധന വില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 2020-21 വര്‍ഷത്തില്‍ മാത്രം 3.71 ലക്ഷം കോടി രൂപ ലഭിച്ചു. 2018 ഒക്ടോബറില്‍ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 ആയും ഡീസലിന്റേത് 15.33 ല്‍ നിന്ന് 21.80 ആയും വര്‍ധിപ്പിച്ചു.

2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് കുറയുന്നത്. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. ഇതിനിടെ ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കാന്‍ തയ്യാറായതോടെയാണ് ഇന്ധന വിലയില്‍ നേരിയ മാറ്റം വന്നത്.
2018-19 കാലത്ത് 2,10,282 കോടി രൂപയും 2019-20 കാലത്ത് 2,19,750 കോടി രൂപയും 2020-21 കാലത്ത് 3,71,908 കോടി രൂപയുമാണ് ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാറിന് ലഭിച്ചതെന്ന് ധനമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.

 

 

 

---- facebook comment plugin here -----

Latest