Kerala
ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി നാല് കടമ്പകള്‍! ഡിസംബര്‍ 1 മുതല്‍ വരുന്ന സുപ്രധാന മാറ്റം അറിയാം
ഡ്രൈവിംഗ് ടെസ്റ്റിൽ ലേണേഴ്‌സ് ടെസ്റ്റിന് ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തി.
തിരുവനന്തപുരം | ഡ്രൈവിങ് ലൈസന്‍സ് (Driving License Test) പരീക്ഷാ രീതിയില്‍ സുപ്രധാന മാറ്റം. ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ പരിഷ്‌കാരപ്രകാരം ലൈസന്‍സ് ലഭിക്കാന്‍ ഇനി നാല് കടമ്പകള്‍ കടക്കണം. ഇതുവരെ ലേണേഴ്‌സ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ മാറ്റത്തിന്റെ ഭാഗമായി ലേണേഴ്‌സ് ടെസ്റ്റിന് ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് (Hazard Perception Test) കൂടി ഉള്‍പ്പെടുത്തി.
റോഡിലെ അപകടസാധ്യതകളും പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളും ഡ്രൈവര്‍മാര്‍ എങ്ങനെ തിരിച്ചറിയുന്നു എന്ന് വിലയിരുത്താനാണ് ഈ കമ്പ്യൂട്ടര്‍ പരീക്ഷ (Kerala MVD Rules) നടത്തുന്നത്. ഇതനുസരിച്ച് ഒന്നാം ഘട്ടമായി ലേണേഴ്‌സ് പരീക്ഷയും, രണ്ടാം ഘട്ടമായി ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റും, മൂന്നാം ഘട്ടമായി ഗ്രൗണ്ട് ടെസ്റ്റും, നാലാം ഘട്ടമായി റോഡ് ടെസ്റ്റുമായിരിക്കും ഉണ്ടായിരിക്കുക.
ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകട സാധ്യതകള്‍ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. വൈകുന്നതിനനുസരിച്ച് മാര്‍ക്ക് കുറയും.
Content Highlights: Kerala driving license test format to undergo major changes from December 1. A computer-based hazard perception test will be added as the second stage. Applicants will now have to clear four stages to secure a driving license.





