Connect with us

Kerala

ഹാന്‍സ് ഫാക്ടറി നടത്തിയ നാല് പേര്‍ വേങ്ങരയില്‍ പിടിയില്‍

50 ലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പടികൂടി

Published

|

Last Updated

മലപ്പുറം |  നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി നടത്തിയ നാല് പേര്‍ മലപ്പുറം വേങ്ങരയില്‍ പിടിയില്‍. ഫാക്ടറി ഉടമയായ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി അഫ്സല്‍(30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് സുഹൈല്‍(25), ഡല്‍ഹി സ്വദേശി അസ്ലം(23) എന്നിവരാണ് ജില്ല ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡ് പിടികൂടിയത്.
വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് നടുവിലെ ഇരുനില വീട്ടിലായിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ ആറ് മാസമായി ഇവരുടെ ഹാന്‍സ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു. ഫാക്ടറിക്ക് വേണ്ട സാധനങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് ഇവര്‍ എത്തിച്ചത്. ഹാന്‍സിന് വേണ്ട അസംസ്‌കൃ വസ്തുക്കള്‍ ബെംഗളൂരുവില്‍ നിന്നും എത്തിച്ചു. പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഇവിടെ നിന്നും ഹാന്‍സ് എത്തിച്ചതായി പോലീസ് പറഞ്ഞു.

മലപ്പുറം ഡിവൈ എസ് പി പ്രദീപ്, വേങ്ങര ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍ക്കോട്ടിക്സ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

 

Latest