Connect with us

Science

നാലുകാലുകളുള്ള തിമിംഗലത്തിന്റെ ഫോസില്‍ കണ്ടെത്തി; പഴക്കം 43 ദശലക്ഷം

ഈജിപ്തിലെ പടിഞ്ഞാറന്‍ മരുഭൂമിക്കു നടുവിലുള്ള ഈസീന്‍ പാറകളില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്.

Published

|

Last Updated

ആല്‍ബനി| നാലുകാലുകളുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം ഈജിപ്തില്‍ നിന്ന് കണ്ടെത്തി. അതിന്റെ പഴക്കം 43 ദശലക്ഷമാണ്. വംശനാശം സംഭവിച്ച തിമിംഗലങ്ങളുടെ കൂട്ടമായ പ്രോട്ടോസെറ്റിഡേയുടേതാണ് ഇതെന്ന് ഗവേഷക സംഘം പറഞ്ഞു. ഈജിപ്തിലെ പടിഞ്ഞാറന്‍ മരുഭൂമിക്കു നടുവിലുള്ള ഈസീന്‍ പാറകളില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ഒരുകാലത്ത് കടല്‍ മൂടിയിരുന്ന ഈ പ്രദേശം തിമിംഗലങ്ങളുടെ പരിണാമം കാണിക്കുന്ന നിരവധി കണ്ടെത്തലുകള്‍ നല്‍കി. മന്‍സൂറ യൂണിവേഴ്സിറ്റി വെര്‍ട്ടെബ്രേറ്റ് പാലിയോന്റോളജി സെന്ററില്‍ നടത്തിയ പഠനമാണ് അസ്ഥികൂടത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്.

ഫിയോമിസെറ്റസ് അനുബിസ് എന്നാണ് ഈ തിമിംഗലത്തിന്റെ പേര്. മൂന്ന് മീറ്ററോളം നീളവും 600 കിലോഗ്രാം ശരീരഭാരവുമുണ്ടായിരുന്നു. ഇതിന്റെ ഭാഗിക അസ്ഥികൂടം ആഫ്രിക്കയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ പിടിച്ചെടുക്കുന്നതില്‍ തിമിംഗലം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ തിമിംഗലവും അവരുടെ ജീവിതകാലത്ത് വലിയ അളവില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് വേര്‍തിരിക്കുന്നുണ്ട്. തിമിംഗലങ്ങള്‍ ശരീരത്തില്‍ ടണ്‍ കണക്കിന് കാര്‍ബണ്‍ഡൈ ഓക്സൈഡാണ് സംഭരിക്കുന്നത്.

 

Latest