Connect with us

National

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Published

|

Last Updated

ന്യൂഡല്‍ഹി| ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. അസുഖബാധിതനായിരുന്ന അദ്ദേഹം ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

2018-ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ അവസാന ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവര്‍ണറായിരിക്കുമ്പോഴാണ്. അതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ ഗവര്‍ണറായിരുന്നു. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ സത്യപാല്‍ മാലിക് നടത്തിയിരുന്നു.

 

Latest