Connect with us

Covid Kerala

കേരളത്തിൽ ആദ്യമായി പ്രതിദിന കൊവിഡ് കേസുകൾ അര ലക്ഷം കവിഞ്ഞു; ഇന്ന് 55,475 പേര്‍ക്ക്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Published

|

Last Updated

shivaji kumar

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു എറണാകുളം 9,405, തിരുവനന്തപുരം 8,606, തൃശൂര്‍ 5,520, കൊല്ലം 44,52, കോഴിക്കോട് 4,432, കോട്ടയം 3,672, പാലക്കാട് 3,550, മലപ്പുറം 3,138, കണ്ണൂര്‍ 2,578, ആലപ്പുഴ 2,561, ഇടുക്കി 2,452, പത്തനംതിട്ട 2,311, കാസര്‍ഗോഡ് 1,728, വയനാട് 1,070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. 49.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ).

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊവിഡ്- 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3,373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8,267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1,706, ഇടുക്കി 599, എറണാകുളം 8,641, തൃശൂര്‍ 1,515, പാലക്കാട് 1,156, മലപ്പുറം 1,061, കോഴിക്കോട് 2,966, വയനാട് 214, കണ്ണൂര്‍ 1,170, കാസര്‍ഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജനുവരി 18 മുതല് 24 വരെയുള്ള കാലയളവില്, ശരാശരി 2,15,059 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 0.7 ശതമാനം പേര്ക്ക് മാത്രമാണ് ഓക്‌സിജന് കിടക്കകളും 0.4 ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 1,57,396 വര്ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് 143 ശതമാനം വര്ധനവ് ഉണ്ടായിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്, ആശുപത്രികള്, ഫീല്ഡ് ആശുപത്രികള്, ഐസിയു, വെന്റിലേറ്റര്, ഓക്‌സിജന് കിടക്കകള് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് ഈ ആഴ്ചയില് യഥാക്രമം 171%, 106%, 115%, 62%, 33% 138% വര്ധിച്ചിട്ടുണ്ട്.