Connect with us

ap muhammed musliyar kanthapuram

കരുവമ്പൊയിലിലേക്ക് നേതാക്കളുടെ പ്രവാഹം

അനുശോചനമറിയിക്കാനും പ്രാര്‍ഥന നടത്താനുമായി മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് എത്തിയത്.

Published

|

Last Updated

കൊടുവള്ളി | കഴിഞ്ഞ ദിവസം വിടവാങ്ങിയ പ്രമുഖ പണ്ഡിതൻ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ കരുവമ്പൊയിലിലെ വസതിയിലേക്ക് നേതാക്കളുടെ പ്രവാഹം. അനുശോചനമറിയിക്കാനും പ്രാര്‍ഥന നടത്താനുമായി മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് എത്തിയത്.

തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടി, അഡ്വ. പി ടി എ റഹിം എം എല്‍ എ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, മുന്‍ മന്ത്രി സി കെ നാണു, വി എം ഉമര്‍ മാസ്റ്റര്‍, എം എ റസാഖ് മാസ്റ്റര്‍, ആര്‍ പി ഭാസ്‌കരക്കുറുപ്പ്, ഉമര്‍ ഫൈസി മുക്കം, റഹ്മത്തുല്ല ഖാസിമി മൂത്തേടം വസതി സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടും.

 

 

Latest