Connect with us

HEAVY RAIN GUJARATH

ഗുജറാത്തില്‍ പ്രളയം: ഏഴ് മരണം

9000 പേരെ മാറ്റിപാര്‍പ്പിച്ചു: നദികളും ഡാമുകളും കവിഞ്ഞൊഴുകുന്നു

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്തില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഏഴു പേര്‍ മരിച്ചു. 9000 പേരെ മാറ്റിപാര്‍പ്പിച്ചു. തെക്കന്‍ ഗുജറാത്തില്‍ ഡാംഗ്, തപി, വല്‍സാദ് ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. മധ്യ ഗുജറാത്തില്‍ പഞ്ച്മഹല്‍, ചോട്ട ഉദയ്പൂര്‍, ഖേദ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

നദികളും ഡാമുകളും കവിഞ്ഞൊഴുകുകയാണ്. പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റെയില്‍വേട്രാക്കില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് നാല് പാസഞ്ചര്‍ ട്രെയിനുകളും ഒരു എക്സ്പ്രസ് ട്രെയിനും റദ്ദാക്കി.

നദികളും ഡാമുകളും കവിഞ്ഞൊഴുകുന്നു നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കൃഷ്‌നാശമുണ്ടായതായാണ് വിവരം.

 

Latest