Connect with us

Idukki

ഛര്‍ദിയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരി മരിച്ചു; സംഭവം ഇടുക്കി വണ്ടിപ്പെരിയാറില്‍

വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | ഛര്‍ദിയെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ അഞ്ച് വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.

കുട്ടിയെ വള്ളക്കടവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ ചികിത്സക്ക് പീരുമേട് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.