Connect with us

Kerala

ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം; വള്ളങ്ങള്‍ പിടികൂടി

ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ഇന്ന് രാവിലെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയില്‍ വള്ളങ്ങള്‍ പിടികൂടിയത്.

Published

|

Last Updated

കൊല്ലം | ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനത്തിനിറക്കിയ വള്ളങ്ങള്‍ പിടികൂടി. ഫിഷറീസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ഇന്ന് രാവിലെ മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയില്‍ വള്ളങ്ങള്‍ പിടികൂടിയത്.

ചെറുമത്സ്യങ്ങള്‍ പിടിച്ച ശേഷം മടങ്ങിവരികയായിരുന്ന വള്ളങ്ങളാണ് പിടിച്ചെടുത്തത്. അഞ്ച് തൊഴിലാളികളാണ് വള്ളങ്ങളിലുണ്ടായിരുന്നത്. രണ്ട് ബോക്‌സ് കൊഴിയാള മത്സ്യങ്ങള്‍, 25 എച്ച് പിയുടെ നാല് എന്‍ജിനുകള്‍, ഒമ്പത് ലൈറ്റുകള്‍, അഞ്ച് ബാറ്ററികള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

വര്‍ക്കല ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മേല്‍നടപടി സ്വീകരിച്ചു. ചിറയിന്‍കീഴ് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാല്‍, ജോബിന്‍ പോള്‍, റോബിന്‍സണ്‍, ഷിബു, ജസ്റ്റിന്‍, കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Latest