Kerala
ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ഇന്ന് രാവിലെ 10-നായിരുന്നു സംഭവം
അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്.
വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ അബദ്ധത്തിലാണ് ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു.
---- facebook comment plugin here -----





