Connect with us

Uae

ശൈഖ് സായിദ് റോഡിൽ ആദ്യ ഫ്രീ ഹോൾഡ് താമസ, വാണിജ്യ പദ്ധതി പ്രഖ്യാപിച്ചു

മൊത്തം 369 താമസ യൂണിറ്റുകളാണുണ്ടാവുക.

Published

|

Last Updated

ദുബൈ| റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, ശൈഖ് സായിദ് റോഡിൽ ആദ്യ ഫ്രീഹോൾഡ് താമസ, വാണിജ്യ വികസന പദ്ധതി. 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ 60 നിലകളുള്ള ഒരു ബഹുനില കെട്ടിടമാണ് വരുന്നത്. എ എ ടവർ എന്ന ഈ പദ്ധതിയിൽ 195 ഒരു കിടപ്പുമുറി, 198 രണ്ട് കിടപ്പുമുറി, മൂന്നെണ്ണം മൂന്ന് കിടപ്പുമുറി അപ്പാർട്ടുമെന്റുകൾ ഉണ്ടാകും.മൊത്തം 369 താമസ യൂണിറ്റുകളാണുണ്ടാവുക. 26 ഓഫീസ് സ്ഥലങ്ങളും അഞ്ച് റീട്ടെയിൽ ഔട്്ലെറ്റുകളും വേറെ.
ജനുവരി 19ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്(ഡി എൽ ഡി) ശൈഖ് സായിദ് റോഡിലും അൽ ജദ്ദാഫ് ഏരിയയിലും 457 പ്ലോട്ടുകൾ ഫ്രീഹോൾഡ് ഉടമസ്ഥാവകാശത്തിന് യോഗ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ വാട്ടർ കനാൽ വരെ 128 പ്ലോട്ടുകളും അൽ ജദ്ദാഫിലെ 329 പ്ലോട്ടുകളും ഇതിൽ ഉൾപ്പെടുന്നു. “ഫ്രീഹോൾഡ് സിസ്റ്റത്തിന് കീഴിൽ അസാധാരണവും വ്യതിരിക്തവുമായ നിക്ഷേപ അവസരങ്ങൾ നൽകുന്നതിൽ ദുബൈ ആഗോള പ്രശസ്തി നേടിയിട്ടുണ്ട്.’ എക്‌സ്‌ക്ലൂസീവ് സെയിൽസ് ഏജന്റായ ഹാർബർ റിയൽ എസ്റ്റേറ്റിന്റെ സി ഇ ഒ മോഹനാദ് അൽ വാദിയ പറഞ്ഞു. ശൈഖ് സായിദ് റോഡിൽ അഹ്്മദ് മുസ്തഫ അഹ്്ലി ഇൻവെസ്റ്റ്‌മെന്റ്ഗ്രൂപ്പാണ് ആദ്യത്തെ ഫ്രീഹോൾഡ് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ യൂണിറ്റുകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശൈഖ് സായിദ് റോഡ് അതിന്റെ പ്രധാന സ്ഥലത്തിന്റെയും സമീപത്തുള്ള പ്രധാന ലാൻഡ്മാർക്കുകളായ ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ബുർജ് ഖലീഫ, ദുബൈ മാൾ, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവയുമായി ബന്ധപ്പെട്ട് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾക്ക് ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇത് പഴയതും പുതിയതുമായ ദുബൈക്കിടയിൽ എളുപ്പത്തിൽ കണക്റ്റിവിറ്റി നൽകുന്നു. ഉടമകൾക്ക് അവരുടെ ഇഷ്ടാനുസരണം ഒരു കിടപ്പുമുറിയും രണ്ട് കിടപ്പുമുറിയുമുള്ള യൂണിറ്റുകൾ ലയിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
എ എ ടവറിലെ റെസിഡൻഷ്യൽ അപ്പാർട്്മെന്റുകളുടെ വില 2.932 ദശലക്ഷം ദിർഹം മുതൽ 5.4 ദശലക്ഷം ദിർഹം വരെയാണ്. ചതുരശ്ര അടിക്ക് ഏകദേശം 3,544 മുതൽ 4,578 ദിർഹം വരെയാണ് ഈടാക്കുക. അതേസമയം, ഓഫീസ് സ്ഥലങ്ങളുടെ വില 2.232 മില്യൺ ദിർഹവും ഏഴ് മില്യൺ ദിർഹവും ആയിരിക്കും. റീട്ടെയിൽ സ്റ്റോറുകൾ 12.136 മില്യൺ ദിർഹത്തിൽ ആരംഭിച്ച് 25 മില്യൺ ദിർഹത്തിലേക്ക് വ്യാപിക്കുന്നു. റെസിഡൻഷ്യൽ യൂണിറ്റുകൾക്ക്, പേയ്മെന്റ്പ്ലാന്റ‌് ആരംഭിക്കുന്നത് 28 ശതമാനം ഡൗൺ പേയ്മെന്റോടെ. തുടർന്ന് ആറ്  ശതമാനം വീതമുള്ള 12 ത്രൈമാസ പേയ്മെന്റുകളുമാണ് സ്വീകരിക്കുക.

Latest