Connect with us

National

കശ്മീരില്‍ വെടിവെപ്പ്; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഈ വര്‍ഷം വെടിവെപ്പില്‍ 150 ഭീകരര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

Published

|

Last Updated

ശ്രീനഗര്‍| തെക്കന്‍ കശ്മീരിലെ അവാന്തിപുരയില്‍ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്. ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈനിക, അര്‍ധ സൈനിക, പൊലീസ് സംയുക്ത സംഘം ബരഗാം ഗ്രാമം വളയുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തു. തിരിച്ച് സൈന്യവും വെടിവെച്ചു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.

ജയ്‌ശെ മുഹമ്മദ് ഭീകരനാണെന്നും പേര് ഷബീര്‍ അഹമദാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ജമ്മു കശ്മീരില്‍ ഈ വര്‍ഷം വെടിവെപ്പില്‍ 150 ഭീകരര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞവര്‍ഷം 225 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest