Connect with us

Kerala

വയനാട് മാനന്തവാടിയില്‍ വീ​ടി​ന് തീ​പി​ടി​ച്ചു: ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

വീട്ടുകാര്‍ സിനിമയ്ക്കു പോയപ്പോഴായിരുന്നു സംഭവം

Published

|

Last Updated

വയനാട്| മാനന്തവാടി കൂടല്‍ക്കടവില്‍ വീട്ടില്‍ തീപിടിത്തം. പൂനംകാവില്‍ അനില്‍ ജോസിന്റെ വീടിനാണ് തീ പിടിച്ചത്. വീട്ടുകാര്‍ സിനിമയ്ക്കു പോയപ്പോഴായിരുന്നു സംഭവം. തീപിടുത്തത്തില്‍ വീട്ടിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്‌നി-രക്ഷാസേനയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest