Connect with us

Ongoing News

ഫിഫ വിലക്ക്; യു എ ഇയില്‍ നടക്കേണ്ട ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരം റദ്ദാക്കി

ആഗസ്റ്റ് 20ന് അല്‍ നാസറിനെതിരെ നടക്കേണ്ട മത്സരമാണ് റദ്ദാക്കിയത്.

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് (എ ഐ എഫ് എഫ്) ഫിഫ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യു എ ഇയില്‍ നടക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം റദ്ദാക്കി. ആഗസ്റ്റ് 20ന് അല്‍ നാസറിന്‌ എതിരെയായിരുന്നു മത്സരം. എ ഐ എഫ് എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും ഇതാണ് വിലക്കിന് കാരണമായതെന്നും ഫിഫ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഫിഫ വിലക്കിനെ തുടര്‍ന്ന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പിലെ ഗോകുലം കേരളയുടെ മത്സരങ്ങള്‍ നേരത്തെ അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യയുമായി സഹകരിക്കരുതെന്ന് നിര്‍ദേശിച്ച് എല്ലാ ഫുട്ബോള്‍ അസോസിയേഷനുകള്‍ക്കും ഫിഫ കത്തയച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യയിലെ ഒരു ക്ലബുമായും കളിക്കാന്‍ മറ്റ് രാജ്യങ്ങളിലെ ക്ലബുകള്‍ക്ക് കഴിയില്ല.

 

Latest