Kerala
ജാമിഉല്‍ ഫുതൂഹില്‍ ഫത്ഹുല്‍ മുഈന്‍ പണ്ഡിത പഠന ക്ലാസ് ആരംഭിക്കുന്നു
ചെറുശ്ശോല ഉസ്താദ് നേതൃത്വം നല്‍കും

കോഴിക്കോട് | ശാഫിഈ കര്‍മശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ആസ്പദമാക്കിയുള്ള പണ്ഡിത പഠന ക്ലാസ് മർകസ് നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ ആരംഭിക്കുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് മുദരിസുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തിലാണ് പണ്ഡിത പഠന ക്ലാസ് നടക്കുന്നത്.
എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് നാലിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന പണ്ഡിതന്‍മാരായ സ്ഥിരം പഠിതാക്കള്‍ക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി +91 8590058960 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫുതൂഹ് അക്കാദമി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----