Pathanamthitta
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതോടെയാണ് കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

മല്ലപ്പളളി| പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എട്ടാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്.
ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയതോടെയാണ് കുട്ടി ഏഴ് ആഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ലാബ് ജീവനക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
ഇടുക്കി സ്വദേശിയായ പിതാവ് പെരുമ്പെട്ടി സ്റ്റേഷനതിർത്തിയിലെ സ്ഥലത്തു വന്ന് താമസമാക്കിയത് 14 വർഷം മുൻപാണ്. ഇതര സമുദായത്തിൽപ്പെട്ട യുവതിയുമായി ഒരുമിച്ച് താമസം തുടങ്ങി. ഇവർ നിയമപരമായി വിവാഹിതരായിട്ടില്ല. മാതാപിതാക്കളും പീഡനത്തിന് ഇരയായ കുട്ടിയും സഹോദരനും ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. ഇതിനിടയിലാണ് മകളെ പിതാവ് പീഡിപ്പിതെന്ന് പറയുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ പിതാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.