Connect with us

payyoli suicide

പയ്യോളിയില്‍ അച്ഛനും രണ്ടുമക്കളും മരിച്ച നിലയില്‍

മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കിയെന്നു സംശയം

Published

|

Last Updated

കോഴിക്കോട് | പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍. അയനിക്കാട് സ്വദേശി സുമേഷിനെ വീടിനടുത്ത് ട്രെയിന്‍ തട്ടിമരിച്ച നിലയിലും മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീട്ടില്‍ മരിച്ച നിലയിലും കണ്ടു. മക്കള്‍ വിഷം ഉള്ളില്‍ ചെന്നാണു മരിച്ചതെന്നു കരുതുന്നു.

ഇവരുടെ അമ്മ നാലു വര്‍ഷം മുമ്പ് കൊവിഡ് പിടിപെട്ട് മരിച്ചിരുന്നു. മക്കള്‍ക്കു വിഷം നല്‍കിയ ശേഷം സുമേഷ് ആത്മഹത്യ ചെയ്തുവെന്നാണു കരുതുന്നത്. ഗോപിക ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയതാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തുകയാണ്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056

Latest