Connect with us

ICF

ഐ സി എഫ് സാല്‍മിയ മദ്‌റസയിൽ ഫത്‌ഹേ മുബാറക്

മദ്‌റസയിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും.

Published

|

Last Updated

കുവൈ ത്ത് സിറ്റി | ഐ സി എഫ് സാല്‍മിയ മദ്‌റസയില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ‘ഫത്‌ഹേ മുബാറക്’ എന്ന പേരില്‍ സംഘടിപ്പിച്ചു. സെൻട്രല്‍ വിദ്യാഭ്യാസ വിഭാഗം പ്രസിഡൻ്റ് ഉമര്‍ ഹാജി കണ്ണൂര്‍ അധ്യക്ഷനായി. നാഷ്ണല്‍ സേവന വിഭാഗം സെക്രട്ടറി ശമീര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

നാഷ്ണല്‍ വിദ്യാഭ്യാസ വിഭാഗം പ്രസിഡൻ്റ് അലവി സഖാഫി തെഞ്ചേരി, സെൻട്രല്‍ ജനറല്‍ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി, ആര്‍ എസ് സി നാഷ്ണല്‍ കണ്‍വീനര്‍ ശിഹാബ് വാണിയന്നൂര്‍, സെൻട്രല്‍ അഡ്മിൻ പ്രസിഡൻ്റ്  മുഹമ്മദ് സഖാഫി, അബ്ദു സഖാഫി പ്രസംഗിച്ചു. റാശിദ് ചെറുശോല സ്വാഗതവും അബ്ദുസ്സലാം വിളത്തൂര്‍ നന്ദിയും പറഞ്ഞു.

രണ്ട് വര്‍ഷത്തെ ഓണ്‍ലൈൻ ക്ലാസിന് ശേഷം സാല്‍മിയ ഇന്ത്യൻ കമ്യൂണിറ്റി ജൂനിയര്‍ സ്‌കൂളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നേരിട്ടാണ് ഈ വര്‍ഷം ക്ലാസുകള്‍ നടക്കുക. സാല്‍മിയ, ഹവല്ലി, സല്‍വ, ശര്‍ഖ്, ജാബിരിയ, സ്വബാഹ് സാലിം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം മദ്‌റസയിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 55344665 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Latest