Connect with us

National

നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; മൂന്നുപേര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലെ സഗര്‍പര ഖൈര്‍താലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

Published

|

Last Updated

മുര്‍ഷിദാബാദ് | വീടിനകത്ത് നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലെ സഗര്‍പര ഖൈര്‍താലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. മാമന്‍ മുല്ല, സാക്കിറുല്‍ സര്‍ക്കാര്‍, മുസ്താഖിന്‍ ഷെയ്ഖ് എന്നിവരാണ് മരിച്ചത്.

നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മാമുന്‍ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീടിന്റെ മേല്‍ക്കൂരയും ചുമരുകളും പൊട്ടിത്തെറിയില്‍ തകര്‍ന്നു. വീട്ടില്‍ നിന്ന് വന്‍ ശബ്ദം കേട്ടതായും എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് പോലീസിനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

 

Latest