Connect with us

Obituary

ഉംറക്ക് വന്ന പ്രവാസി യുവാവ് മക്കയിൽ മരിച്ചു

മക്കയിൽ ഖബറടക്കും

Published

|

Last Updated

മക്ക | സഊദി അറേബ്യയിലെ ദമ്മാമിൽ നിന്ന് ഉംറക്കായി വന്ന കർണാടക കൊടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35) മക്കയിലെ താമസ സ്ഥലത്ത് മരിച്ചു. രാത്രി ഉംറ നിർവഹിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. കുറെസമയം കഴിഞ്ഞും ഉണരാതെ കണ്ടപ്പോൾ കൂടെയുള്ളവർ പോലീസിൽ വിവരം അറിയിച്ചു.

തുടർന്ന് അധികൃതർ മരണം സ്ഥിരീകരിച്ച ശേഷം കിംഗ് ഫൈസൽ ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റി. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മക്ക ഐ സി എഫ് ക്ഷേമ കാര്യ സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കും.

പിതാവ്: ഹസൻ. മാതാവ്: പരേതയായ ആഇശ. ഭാര്യ: സുമയ്യ. മകൾ: ഇഫ. സഹോദരങ്ങൾ: അബ്ദുർറസാഖ്, മുംതാസ്, റംസീന.

Latest