Connect with us

Gulf

അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു

പുതിയ സംരംഭം ആരംഭിക്കുന്നതിനായി നാട്ടിൽ നിന്നു സന്ദർശകവിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസറിനെ കുത്തിയത്.

Published

|

Last Updated

അബൂദബി | അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദബിയിൽ സ്വന്തമായി ഗ്രാഫിക്‌ ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസർ അറഫാത്ത് (39) ആണ് കൊല്ലപ്പെട്ടത്.

പുതിയ സംരംഭം ആരംഭിക്കുന്നതിനായി നാട്ടിൽ നിന്നു സന്ദർശകവിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസറിനെ കുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ പ്രകോപിതനായ ഗസ്നി യാസറിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അബൂദാബി മുസഫയിൽ വെച്ചാണ് സംഭവം.

പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. യാസറിനു
ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ ഗർഭിണിയാണ്.

 

Latest