Kerala
മൂന്നു ബാര്‍ ലൈസന്‍സ് നല്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര്‍
മൂന്ന് ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് ചട്ടപ്രകാരമാണെന്ന് വിശദീകരണം
തിരുവനന്തപുരം| യു ഡി എഫ് സര്‍ക്കാറിന്റെ മദ്യ നയം വരും മുമ്പ് മൂന്നു ബാര്‍ ലൈസന്‍സ് നല്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര്‍. മൂന്ന് ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് ചട്ടപ്രകാരമാണെന്നും നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നും എക്സൈസ് കമ്മീഷണര്‍ പറയുന്നു.
താന്‍ അറിയാതെയാണ് ലൈസന്‍സ് നല്‍കിയതെന്ന നിലപാടിലായിരുന്നു എക്സൈസ് മന്ത്രി എം ലിജു.
ലൈസന്‍സ് അനുവദിച്ച രണ്ടു ഡെപ്യൂട്ടി കമ്മീഷണര്‍ മാരെ സസ്പെന്റ് ചെയ്തിരുന്നു. ബിയര്‍ പാര്‍ലര്‍ ലൈസന്‍സുള്ളവര്‍ മദ്യവില്‍പ്പനക്ക് അപേക്ഷിച്ചല്‍ നല്‍കണമെന്നാണ് ഉത്തരവെന്ന് എക്സൈസ് കമ്മീഷണര്‍ ഇന്നലെ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സസ്പെന്‍ഡ് ചെയ്ത എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ കഴിഞ്ഞ ദിവസം 20,000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച ഉദ്യോഗസ്ഥനാണ്.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ച നിലപാടിന് വിരുദ്ധമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നതിനാല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
Content Highlights: The Excise Commissioner submitted a report justifying the issuance of three bar licenses before the UDF liquor policy declaration. He stated that the licenses were renewed according to current government orders. However, Excise Minister M Liju rejected the report and suspended the two Deputy Commissioners involved.

