Connect with us

Kerala

അനുമതിയില്ലാതെ കാട്ടില്‍ കയറി; വഴി തെറ്റിയ നാലംഗ സംഘത്തിന് ഒടുവില്‍ തുണയായത് പോലീസ്

ബോണക്കാട് വാഴ് വന്തോള്‍ വെള്ളച്ചാട്ടം കാണാനാണ് ഇവര്‍ പോയത്

Published

|

Last Updated

തിരുവനന്തപുരം |  അനുമതിയില്ലാതെ കാട്ടില്‍ കയറി ഒടുവില്‍ തിരിച്ച് കടക്കാനാകാതെ കുടുങ്ങിപ്പോയ സംഘത്തെ പോലീസ് എത്തി രക്ഷപ്പെടുത്തി. ബോണക്കാട് വനത്തിനുള്ളില്‍ കുടുങ്ങിയ തിരുവനന്തപുരം കരിമഠം കോളനി സ്വദേശികളായ ഫെവിയോള, സിന്ധു , ദില്‍ഷാദ്, സൗമ്യ എന്നിവര്‍ക്കാണ് ഒടുവില്‍ പോലീസ് രക്ഷകരായത്.

ഇന്നലെയാണ് നാലങ്കസംഘം വനത്തിനുള്ളില്‍ കയറിയത്. ബോണക്കാട് വാഴ് വന്തോള്‍ വെള്ളച്ചാട്ടം കാണാനാണ് ഇവര്‍ പോയത്. വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ ഇവര്‍ സാഹസിക യാത്ര നടത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വഴി മാറിപ്പോവുകയും തിരിച്ച് വരാനുള്ള വഴി തെറ്റുകയും ചെയ്യുകയായിരുന്നു.

വനത്തിനകത്ത് മൊബൈല്‍ റേഞ്ച് ഇല്ലാതിരുന്നതിനാല്‍ സഹായത്തിനായി ആദ്യം ആരേയും ബന്ധപ്പെടാന്‍ സാധിച്ചില്ല. പിന്നീട് റേഞ്ച് ഉള്ള സ്ഥലം കണ്ടെത്തി ഇവര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കഴിഞ്ഞ നാലംഗ സംഘത്തെ ഇന്നലെ രാത്രി 9 മണിയോടെയാണ് വിതുര പോലീസ് എത്തി രക്ഷപ്പെടുത്തിയത്