Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തി: ഇന്നലെ ഉപയോഗിച്ചത് 112.5187 ദശലക്ഷം യൂണിറ്റ് വൈദ്യുതി

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗവും സർവകാല റെക്കോഡിലെത്തി. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം ഉപയോഗിച്ചത് 112.5187 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തിങ്കളാഴിച്ച 5933 മെഗാവാട്ടായിരുന്നു. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴിച്ച ഉപയോഗിച്ചത്.

അതേസമയം ചുട്ടുപൊള്ളുകയാണ് കേരളം. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 40ഡിഗ്രി സെല്‍ഷ്യസ് എത്തുന്നത്. കണ്ണൂരിൽ മാത്രമാണ് ദീർഘകാല ശരാശരിയിൽ നിന്ന് നേരിയ കുറവുള്ളത്. മറ്റെല്ലായിടത്തും കൂടുതലാണ്. അടുത്ത ഒരാഴ്ച ചൂട് ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

---- facebook comment plugin here -----

Latest