palakkad suicide
കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ ജീവനൊടുക്കി
ഓഫീസിന്റെ മുകളിലത്തെ നിലയിലെ കൊടിമരത്തില്‍ തൂങ്ങിയാണ് മരണം
പാലക്കാട്| മുതലമടയിലെ ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്രാമ്പിച്ചള്ള സ്വദേശി മുരളി(60)യാണ് മരിച്ചത്. മുകളിലത്തെ നിലയില്‍ സ്ഥാപിച്ച കൊടിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു മുരളിയെന്നാണ് വിവരം. പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----



