Connect with us

Kerala

വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി ഏപ്രില്‍ 29ന്

വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-2 ആണ് പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

Published

|

Last Updated

വയനാട് | വയനാട് പനമരം നെല്ലിയമ്പത്ത് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-2 ആണ് പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഏപ്രില്‍ 29ന് ശിക്ഷ വിധിക്കും.

2021 ജൂണ്‍ 10 ന് രാത്രിയായിരുന്നു കൊലപാതകം. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അര്‍ജുന്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്.

റിട്ട. അധ്യാപകന്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇവരെ വീട്ടിനകത്ത് കണ്ടെത്തിയ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.