National
ഗുജറാത്തിന് പിന്നാലെ അസമിലും ഭൂചലനം; നാശനഷ്ടങ്ങളില്ല
ഞായറാഴ്ച വൈകീട്ട് 4:08 നായിരുന്നു സംഭവം.

നാഗോൺ | അസമിലെ നാഗോണിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4:08 നായിരുന്നു സംഭവം.
ഇന്നലെ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Earthquake of Magnitude:4.0, Occurred on 12-02-2023, 16:18:17 IST, Lat: 26.10 & Long: 92.72, Depth: 10 Km ,Location: Nagaon, Assam, India for more information Download the BhooKamp App https://t.co/PjMvnoeE15 @Indiametdept @ndmaindia @DDNewslive @Dr_Mishra1966 pic.twitter.com/dEOcXXWyS0
— National Center for Seismology (@NCS_Earthquake) February 12, 2023
അസമിലെ ഭൂചലനത്തിൽ സ്വത്തിനോ ജീവനോ നാശനഷ്ടമുണ്ടായിട്ടില്ല.