Uae
ദുബൈ വിമാനത്താവളം 2.3 കോടി യാത്രക്കാരെ സ്വാഗതം ചെയ്തു
2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായത്.

ദുബൈ | ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 23.4 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന നിലയില്‍ ദുബൈ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തി.
2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായത്. ജനുവരിയില്‍ മാത്രം 8.5 ദശലക്ഷം യാത്രക്കാരുമായി വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ട്രാഫിക് രേഖപ്പെടുത്തി.
മൂന്ന് ദശലക്ഷം യാത്രക്കാരുമായി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സഊദി അറേബ്യ (1.9 ദശലക്ഷം), യു കെ (1.5 ദശലക്ഷം), പാകിസ്ഥാന്‍ (1 ദശലക്ഷം), യു എസ് (804,000), ജര്‍മ്മനി (738,000) എന്നിവ തൊട്ടുപിന്നില്‍. ലണ്ടന്‍ (935,000), റിയാദ് (759,000), മുംബൈ (615,000) എന്നിങ്ങനെയാണ് നഗരങ്ങളിലേക്കുള്ള യാത്രകള്‍.
ചരക്ക് ഗതാഗതത്തില്‍ 3.6 ശതമാനം കുറവുണ്ടായെങ്കിലും 517,000 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു. 111,000 വിമാന സര്‍വീസുകളും 21 ദശലക്ഷം ബാഗുകളും കൈകാര്യം ചെയ്ത വിമാനത്താവളം 99.8 ശതമാനം ബാഗേജ് കൃത്യത നിലനിര്‍ത്തി.