Uae
ദുബൈ വിമാനത്താവളം ആഗോള തലത്തിൽ സീറ്റ് ശേഷിയിൽ ഒന്നാമത്
5.19 മില്യൺ (രണ്ട് വശത്തേക്കുമായി 10.38 മില്യൺ) സീറ്റുകളാണ് ദുബൈ നേടിയത്.

ദുബൈ|ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 മെയ് മാസത്തിൽ അന്താരാഷ്ട്ര വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത സീറ്റ് ശേഷിയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 5.19 മില്യൺ (രണ്ട് വശത്തേക്കുമായി 10.38 മില്യൺ) സീറ്റുകളാണ് ദുബൈ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് അഞ്ച് മില്യൺ സീറ്റുകളായിരുന്നു. ഒ എ ജിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം, ലണ്ടൻ ഹീത്രോ 4.26 മില്യൺ സീറ്റുകളുമായി രണ്ടാമതും ആംസ്റ്റർഡാം 3.66 മില്യൺ സീറ്റുകളുമായി മൂന്നാമതും എത്തി.
സിംഗപ്പൂർ, സിയോൾ, ഇസ്താംബൂൾ, പാരിസ്, ഫ്രാങ്ക്ഫർട്ട്, ഹോങ്കോങ്, ദോഹ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളുടെ മൊത്തം സീറ്റ് ശേഷിയിൽ ദുബൈ രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലെ ഹാർട്‌സ്ഫീൽഡ് അറ്റ്‌ലാന്റ 5.5 മില്യൺ സീറ്റുകളുമായി ഒന്നാമതെത്തി. ടോക്യോ 4.6 മില്യൺ, ലണ്ടൻ ഹീത്രോ 4.5 മില്യൺ സീറ്റുകളുമായി മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു. വിമാനത്താവളങ്ങളിലെ യാത്രാ പ്രവർത്തനങ്ങളുടെ സൂചകമാണ് സീറ്റ് ശേഷി.