Connect with us

National

മദ്യലഹരി; രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു

ഭാര്യയ്ക്കും മറ്റൊരു മകള്‍ക്കും ഗുരുതര പരിക്ക്

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു. മദ്യലഹരിയിലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. പ്രതി മുന്ന (27)യെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഇയാള്‍ അതിക്രൂരമായി മര്‍ദിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാര്യയും മറ്റൊരു മകളും ആശുപത്രിയിലാണ്.

സംഭാല്‍ ജില്ലയിലെ ഹയാത്ത് നഗര്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പോലീസ് സൂപ്രണ്ട് കുല്‍ദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തില്‍ യുവതിക്ക് രണ്ട് പെണ്‍മക്കളുണ്ട്. വ്യാഴാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്സ്) എന്നിവരെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.

മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മന്നത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മുന്നയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

Latest