Connect with us

Kerala

ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവെയാണു മേയ് 10ന് വന്ദന ദാസ് കൊല്ലപ്പെട്ടത്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കാന്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം .

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവെയാണു മേയ് 10ന് വന്ദന ദാസ് കൊല്ലപ്പെട്ടത്.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് വന്ദനയെ ആക്രമിച്ചത്. വൈദ്യ പരിശോധനയ്ക്കായായിരുന്നു ഇയാളെ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.