Connect with us

Kerala

ഡോ. സിദ്ദീഖ് അഹ്മദിന് മര്‍കസിന്റെ ആദരം

സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംരംഭകത്വ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സജീവത പരിഗണിച്ചു നല്‍കുന്ന ആദരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു.

Published

|

Last Updated

കോഴിക്കോട് | പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹ്മദിനെ മര്‍കസ് ആദരിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംരംഭകത്വ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സജീവത പരിഗണിച്ചു നല്‍കുന്ന ആദരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു. ചടങ്ങില്‍ എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരുന്നു. എത്ര ഉന്നത നിലയിലെത്തിയാലും പിറന്ന നാടിനെയും അടിസ്ഥാന ജനവിഭാഗങ്ങളെയും ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി ഇടപെടുകയും ചെയ്യുന്ന ഡോ. സിദ്ദീഖ് അഹ്മദ് സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് കാന്തപുരം പറഞ്ഞു.

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണ സംഗമത്തില്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ സന്നിഹിതരായിരുന്നു. തന്റെ സംരംഭകത്വ അനുഭവങ്ങളും വിജയവഴികളും ഡോ. സിദ്ദീഖ് അഹ്മദ് വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. മര്‍കസിന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണ യറിയിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മലപ്പുറം ഗവണ്മെന്റ് സ്പിന്നിങ് മില്‍ ചെയര്‍മാന്‍ സി യൂസുഫ് ഹൈദര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ചടങ്ങില്‍ സംബന്ധിച്ചു.