International
ഡോ. അബ്ദുൽ ഹകീം അസ്ഹരി മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മലേഷ്യന്‍ പ്രധാനമന്ത്രി കാര്യാലയത്തിന് കീഴില്‍ നടന്ന ആഗോള ഖുര്‍ആന്‍ സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ മലേഷ്യയിലെത്തിയതായിരുന്നു അസ്ഹരി
ക്വാലാലംപൂര്‍ | മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ സേരി അന്‍വര്‍ ഇബ്‌റാഹീമുമായി മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ രാജ്യങ്ങളിലെ സമാധാനവും പുരോഗതിയും നിലനില്‍ക്കുന്നതിനായി മലേഷ്യ നടത്തുന്ന മികച്ച ശ്രമങ്ങളെ അദ്ദേഹം അനുമോദിച്ചു.
ഇസ്ലാമിക പണ്ഡിതന്മാരുടെ ഗവേഷണങ്ങള്‍ക്കും അക്കാദമിക കൈമാറ്റങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്നതിനായി മലേഷ്യയില്‍ ദാറുല്‍ ഹദീസ് സ്ഥാപിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു. മലേഷ്യയുടെ ‘നശ്‌റുല്‍ ഖുര്‍ആന്‍’ പദ്ധതിയെ അഭിനന്ദിക്കുന്നതോടൊപ്പം ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്തത് സംബന്ധിച്ച വിവരങ്ങളും ഡോ. അസ്ഹരി പങ്കുവെച്ചു.
സമീപകാലത്ത് ആസിയാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയും മലേഷ്യയും നടത്തിയ ഇടപെടലുകള്‍ പ്രാദേശിക ഐക്യത്തോടുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും ഡോ. അസ്ഹരി കൂട്ടിച്ചേര്‍ത്തു. മലേഷ്യന്‍ പ്രധാനമന്ത്രി കാര്യാലയത്തിന് കീഴില്‍ നടന്ന ആഗോള ഖുര്‍ആന്‍ സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ മലേഷ്യയിലെത്തിയതായിരുന്നു അദ്ദേഹം.
---- facebook comment plugin here -----





