Connect with us

Organisation

പ്രകോപനങ്ങളിൽ വശംവദരാകരുത്: ഡോ.മുഹമ്മദ്‌ കുഞ്ഞി സഖാഫി

സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മക്ക | വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പ്രകോപനങ്ങളിൽ മുസ്ലിം സമൂഹം വശംവദരാകരുതെന്ന് മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപെട്ടു. ആവിഷ്കാരസ്വതന്ത്ര്യത്തിൻ്റെ പേരിൽ മതത്തെ കുറിച്ചു വേണ്ടത് പോലെ പഠിക്കാതെ മുസ്ലിം നാമധാരികളും യുവതലമുറയിൽ നിന്ന് ചെറിയൊരു വിഭാഗവും ഇസ്ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങൾ പ്രബോധകർ തിരിച്ചറിയണമെന്നും അദ്ദേഹം ഉണർത്തി. വിശുദ്ധ ഹജ്ജ് കർമത്തിന് മക്കയിലെത്തിയ പ്രാസ്ഥാനിക നേതാക്കൾക്ക് മക്ക ഐ സി എഫും  ആർ എസ് സിയും നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സാഹചര്യം കൃത്യമായി പഠിക്കുകയും പണ്ഡിത നേതൃത്വത്തെ ഉൾകൊണ്ടു കൊണ്ടു മാത്രമേ മുന്നോട്ട് പോകാവൂ എന്നും താത്കാലിക പ്രകോപനങ്ങളിൽ വീണു പോകരുതെന്നും അത് മുസ്ലിം സമൂഹത്തെ പുറകോട്ടടിക്കാനേ സഹായിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാമിക പാരമ്പര്യം നിലനിർത്തി വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും പുരോഗതി കൈവരിച്ചു എല്ലാ ജനങ്ങളെയും വിശ്വാസത്തിലെടുത്താകണം മതേതര രാജ്യമായ ഭാരതത്തിൽ നാം ജീവിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു. മക്കയിലെ അജ്‌യാദ് മകാരിം ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ സയ്യിദ് കൊയിലാട്ട് കുഞ്ഞി സീതികോയ തങ്ങൾ ആധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു.

 നമ്മുടെ നേതാക്കൾ നമ്മുടെ വഴികാട്ടികൾ എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ക്ലാസെടുത്തു. മുഹമ്മദ് ശാഫി ബാഖവി (പ്രസിഡന്റ് ഐ സി എഫ്), അഹ്മ്ദ് കബീർ താഴെചൊവ്വ  (കൺവീനർ ആർ എസ് സി ) മുഹമ്മദ് ഹനീഫ് അമാനി പ്രസംഗിച്ചു. സയ്യിദ് ശീഹാബുദ്ദീൻ അൽ ബുഖാരി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. പ്രാസ്ഥാനിക നേതാക്കൾക്ക് മക്കയിലെ പ്രസ്ഥാനകുടുംബത്തിന്റെ ഉപഹാരങ്ങൾ നൽകി. മുഹമ്മദലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, കരീം സഖാഫി ഇടുക്കി, അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല തുടങ്ങിയ സമസ്ത, കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ്, ഐ സി എഫ്, ആർ  എസ് സി നേതാക്കൾ സംബന്ധിച്ചു. മുഹമ്മദ് മുസ്‌ലിയാർ, അശ്റഫ്‌ പേങ്ങാട്, റശീദ് വേങ്ങര, മുഹമ്മദലി വലിയോറ, ബശീർ സഖാഫി, ജമാൽ മുക്കം, ഇമാംഷാ, ഷാജഹാൻ, ഹുസൈൻ ഹാജി കൊടിഞ്ഞി, ശുഐബ് പുത്തൻപള്ളി, സിറാജ് വില്യാപ്പള്ളി, അബൂബക്കർ കണ്ണൂർ, സലാം  ഇരുമ്പുഴി നേതൃത്വം നൽകി. അബ്ദുർറശീദ് അസ്ഹരി സ്വാഗതവും ഖയ്യൂം ഖാദിസിയ്യ  നന്ദിയും പറഞ്ഞു.

Latest