Connect with us

Covid vaccination

കൊവിഡ് വാക്‌സിന്‍ വിതരണം: 75 കോടി ഡോസ് പിന്നിട്ട് ഇന്ത്യ

75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത ഇന്ത്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ വാക്‌സിന്റെ 75 കോടിയിലേറെ ഡോസ് വിതരണം ചെയ്ത് രാജ്യം. ജനുവരി മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഈ നിരക്കില്‍, ഡിസംബര്‍ ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യയുടെ 43 ശതമാനത്തിനും വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം തടയാന്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ജനസംഖ്യയുടെ 60 ശതമാനത്തിനെങ്കിലും വാക്‌സിന്‍ നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് പ്രതിദിനം 1.2 കോടി ഡോസ് വിതരണം ചെയ്യണം.

ഡിസംബര്‍ ആകുമ്പോഴേക്കും 200 കോടി ഡോസ് വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പ്രതിദിനം ശരാശരി 77 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53 ലക്ഷം ഡോസ് ആണ് വിതരണം ചെയ്തത്. അതിനിടെ, 75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത ഇന്ത്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു.