Connect with us

Kerala

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല

ഡോ. വീണ എന്‍ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല. ജീവന്‍ ബാബു വാട്ടര്‍ അതോറിറ്റി എം ഡി.

Published

|

Last Updated

തിരുവനന്തപുരം | ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലസേചന വകുപ്പിന്റെയും ഡോ. വീണ എന്‍ മാധവന് ഭരണ നവീകരണ വകുപ്പിന്റെയും അധിക ചുമതല നല്‍കി. വാട്ടര്‍ അതോറിറ്റി എം ഡിയായി ജീവന്‍ ബാബുവിനെ നിയമിച്ചു.

വിനയ് ഗോയലാണ് പുതിയ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍. ഡി സജിത്ത് ബാബു സഹകരണ വകുപ്പ് രജിസ്ട്രാര്‍ സ്ഥാനത്ത് നിയമിതനായി. കെ ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും.

ശ്രീറാം വെങ്കിട്ടരാമന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അധിക ചുമതല വഹിക്കും. ടി വി സുഭാഷാണ് പി ആര്‍ ഡിയുടെ പുതിയ ഡയറക്ടര്‍.

 

Latest