Connect with us

National

സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു

അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും കുമാര്‍ സാഹ്നി ശ്രദ്ധേയനായിരുന്നു

Published

|

Last Updated

മുംബൈ |  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ മായാ ദര്‍പണ്‍ അടക്കം നിരവധി സിനിമകള്‍ ചെയ്തു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രമുഖ സംവിധായകന്‍ ഋത്വിക് ഘട്ടക്കിനൊപ്പം ്പ്രവര്‍ത്തിച്ചിരുന്നു. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും കുമാര്‍ സാഹ്നി ശ്രദ്ധേയനായിരുന്നു

1940 ഡിസംബര്‍ ഏഴിന് സിന്ധ് മേഖലയിലെ ലര്‍ക്കാനയിലാണ് ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേയ്ക്ക് കുടിയേറി. 1972ല്‍ കുമാര്‍ സാഹ്നി ഒരുക്കിയ മായാ ദര്‍പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

 

Latest