Connect with us

Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

എം ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്

Published

|

Last Updated

കൊച്ചി  | സംസ്ഥാനത്ത് ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 3000 പേജുള്ള കുറ്റപത്രമാണിത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസില്‍ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. എം ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്.

2020 ജൂണ്‍ 30ന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേറ്റിന്റെ പേരില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണങ്ങളാണ് സ്വര്‍ണക്കടത്ത് കേസിനാധാരം. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ ആയിരുന്ന സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ 50ല്‍ എറെ പേര്‍ കേസില്‍ പ്രതികളായി. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് പി നായരെയും ബെംഗളുരുവില്‍ വെച്ചാണ് എന്‍ഐഎ പിടികൂടുന്നത്. രാജ്യാന്തര ഭീകര പ്രവര്‍ത്തനം മുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വരെ പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടു. എം ശിവശങ്കറും സന്ദീപ് പി നായരും ഉള്‍പ്പടെയുള്ള പ്രതികള്‍ ജയില്‍ മോചിതരായി. എന്‍ഐഎ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.

Latest