Connect with us

high court order

ഇടപ്പള്ളി -മണ്ണൂത്തി ദേശീയപാതയിലെ കുഴിയടക്കല്‍: അടിയന്തര പരിശോധന വേണം- ഹൈക്കോടതി

എറണാകുളം, തൃശൂര്‍ കലക്ടര്‍മാര്‍ക്കാണ് പരിശോധന നിര്‍ദേശം നല്‍കിയത്‌

Published

|

Last Updated

കൊച്ചി ‌ ഇടപ്പള്ളി -മണ്ണൂത്തി ദേശീയപാതയിലെ കുഴിയടക്കുന്നത് അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കുഴിയടക്കുന്നത് ശരിയായ രീതിയിലാണോ നടക്കുന്നതെന്ന് നേരിട്ടെത്തി പരിശോധിക്കണമെന്ന് എറണാകുളം, തൃശൂര്‍ കലക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദേശീയപാതയില്‍ കുഴിയടക്കം വെറു പ്രഹസനമാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കുഴിയടക്കുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍.
ഒരാഴ്ചക്കുള്ളില്‍ റോഡിലെ കുഴികളടക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് ദിവസങ്ങള്‍ക്ക് മുമ്പെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പലയിടത്തും ശരിയായ രീതിയിലല്ലാതെ കുഴിയടക്കാന്‍ അധികൃതര്‍ നീക്കം നടക്കുന്നതായാണ് ആരോപണം.

 

 

Latest