Kerala
സദ്യയില്‍ പപ്പടം ലഭിച്ചില്ല; ആലപ്പുഴയില്‍ വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്
ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചുള്ള കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
ഹരിപ്പാട്| ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടത്ത് വിവാഹസദ്യക്കിടയില്‍ രണ്ടാമത് പപ്പടം ലഭിച്ചില്ലെന്ന് ആരോപിച്ച് ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), നാട്ടുകാരായ ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന വിവാഹചടങ്ങിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടി. കരീലക്കുളങ്ങര പോാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







