Connect with us

Kerala

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തയ്ക്ക്

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം| ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തയ്ക്ക്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. നിലവില്‍ സസ്‌പെന്‍ഷനിലുള്ള അജിത് കുമാര്‍, തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

കേസില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കാനും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കാനും അജിത് കുമാര്‍ ഇടപെട്ടെന്നും കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശദീകരണം നല്‍കാന്‍ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി തള്ളിയിരുന്നു. സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടായിരുന്നു അന്വേഷണം.

Content Highlights: DGP Yogesh Gupta has been assigned to investigate allegations against suspended ADGP MR Ajith Kumar over sabotaging the Alappuzha Youth Congress assault case. The home department rejected Ajith Kumar’s explanation regarding his presence at Wayanad rescue operations during the incident.

 

 

---- facebook comment plugin here -----

Latest