Kerala
ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീംകോടതി വിധി ഇന്ന്
രാവിലെ പത്തരക്കാണ് ജഡ്ജിമാരായ എ അമാനത്തുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുക.

ന്യൂഡല്‍ഹി | ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്.എ രാജയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു.
എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത്.നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.
രാവിലെ പത്തരക്കാണ് ജഡ്ജിമാരായ എ അമാനത്തുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുക.കോടതി വിധി എ രാജ എംഎല്‍എയ്ക്കും സിപിഎമ്മിനും നിര്‍ണായകമാണ്.