Kerala
ഡിഎല്‍പി റോഡുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തും; അറ്റകുറ്റപണിയിലെ വീഴ്ചക്ക് പൊതുജനത്തിന് പരാതിപ്പെടാന്‍ സംവിധാനം
റോഡുകളുടെ വശങ്ങളില് കരാറുകാരന്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും
തിരുവനന്തപുരം | സംസ്ഥാനത്ത് ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിടുക. ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ വശങ്ങളില് കരാറുകാരന്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാകണമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു.