kuwait
അമീറിന്റെ ഭരണഘടനപരമായ അധികാരങ്ങള്‍ താത്കാലികമായി നിര്‍വഹിക്കാന്‍ ഉപ അമീര്‍ ശൈഖ് മിഷ്അലിനെ ചുമതലപ്പെടുത്തി
അമീരി ദീവാന്‍ വകുപ്പ് മന്ത്രി ഷൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്
കുവൈത്ത് സിറ്റി | കുവൈത്ത് അമീര്‍ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന്റെ ഭരണഘടാനാപരമായ അധികാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു താല്‍ക്കാലികമായി ഉപ അമീര്‍ ഷൈഖ് മിഷ് അല്‍ അഹമദ് അല്‍ സബാഹിന്റെ സഹായം തേടാന്‍ അമീരി ദിവാന് ഉത്തരവ് പുറപ്പെടുവിച്ചു.
അമീരി ദീവാന്‍ വകുപ്പ് മന്ത്രി ഷൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘കുന’റിപ്പോര്‍ട്ട് ചെയ്തതാണിത്.
---- facebook comment plugin here -----